Part -29 പ്ലീസ് പ്ലീസ് പ്ലീസ് മഹാദേവാ .ഒരു വട്ടം ഒരേ ഒരു വട്ടം നോക്കണേ" അവൾ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു. കണ്ണൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും ശിവ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു. അവൻ അവളെ നോക്കി എന്നുമാത്രമല്ല ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു . അതുകണ്ട് അവളുടെ മനസ്സും സന്തോഷം കൊണ്ട് തുള്ളിച്ചാടി. തിരിച്ച് ഒരു പുഞ്ചിരി കൊടുക്കുന്നതിനു മുൻപ് കണ്ണന്റെ കാർ മുന്നോട്ടു പോയിരുന്നു . അവർ നേരെ രേവതിയുടെ വീട്ടിലേക്ക് ആണ് പോയത് .വീടിനു മുൻപിൽ കാർ എത്തിയതും പാർവണ കാറിൽ നിന്നും ചാടി ഇറങ്ങി അകത്തേക്ക് ഓടി. പിന്നിലായി രേവത