അച്ഛന്റെ ബാല്യകാല സൃഹുത്താണ് വാസുദേവ് അങ്കിൾ....അച്ഛന്റെ ബിസിനസ് തകർന്നപ്പോൾ സഹായിച്ചത് അങ്കിളായിരുന്നു... അങ്കിളിന്റെ ദുബായിലെ കമ്പനിയിലാണ് ശരത്തേട്ടൻ വർക്ക് ചെയ്യുന്നത്... ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് വാസുയച്ഛൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.... "എന്താ വാസുദേവാ... ഈ വഴിക്ക് ഒക്കെ..." "അതോ ഞാൻ വന്നത് നിന്നോട് ഒരു കാര്യം പറയാൻ വേണ്ടിയാണ്...." "നമ്മൾ മക്കളുടെ ചെറുപ്പത്തിൽ പറഞ്ഞതുപോലെ എന്റെ മകൾ കാവ്യയും ശരത്തും അതുപോലെ ഇന്ദ്രനും ദേവുവും തമ്മിലുള്ള വിവാഹം ഉടനെ നടത്തണം..." "വാസു... ഇന്ദ്രനും ദേവുവും ഇപ്പോ പഠിക്കുക അല്ലേ... ഒരു രണ്ടുമൂന്ന്