Part -7 "ഡീ നീ കുറച്ച് മുൻപ് വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ടു പോയല്ലോ. നിനക്ക് അറിയാലോ ക്രൈം പാർട്ട്നേഴ്സിനെ . അധികം കളിച്ചാൽ നീ വിവരം അറിയും " ക്രൈം പാർട്ട്ണേഴ്സിലെ ഒരുത്തൻ വന്ന് വർണയോടായി പറഞ്ഞു. "ഹലോ സേട്ടാ.. അധികം ഭീഷണി വേണ്ട ഇവൾ പഴയ ആ വർണയല്ല. ഇവളെ പറഞ്ഞാൽ ചോദിക്കാനും പറയാനും ഇപ്പോ ആളുണ്ട്. ദേവദത്തനെ കുറിച്ച് ഞാൻ പറഞ്ഞ് തരേണ്ട കാര്യം ഇല്ലാലോ. ഫസ്റ്റ് ഇയർ ബി .കോം ലെ രമ്യയെ അവളുടെ സീനിയേഴ്സ് റാഗ് ചെയ്യത് കരയിപ്പിച്ചപ്പോൾ കോളേജിൽ വന്ന് അടിയുണ്ടാക്കിയ ഒരു ചേട്ടനെ നിങ്ങൾക്കും അറിയാലോ . അയാളുടെ കെട്ട്യോൾ ആണ് ഈ ഇരിക്കുന്നത്. കൂട്ടുക്കാരന്റ