''മോനെ കണ്ണാ ജാനി മോൾ ഇങ്ങട്ടേക്ക് നാളെ വരുന്നുണ്ടെന്ന് "... "അപ്പച്ചിടെ മോൾ ജാനകി ആണോ "...അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി "അതെ മോനെ ജീവ മോൻ റെയിൽവെ സ്റ്റേഷൻ വരെ ആക്കും നാളെ മോൻ പോയി കൂട്ടികൊണ്ട് വരണം കുട്ടിക്ക് ഇവിടേമൊന്നും ഓർമകാണില്ല ചെറുപ്പത്തിലേപ്പഴോ വന്നതല്ലേ വല്യ കുട്ടി ആയിട്ടുണ്ടാവും ".. മുത്തശ്ശി വാടിയമുഖത്തോടെ പറഞ്ഞു.... "അമ്മ വിഷമിക്കാതെ നമ്മുടെ ജാനി മോൾ ഇങ്ങോട്ടേക്കു തന്നെയല്ലേ വരണത് "..ദേവദത്തൻ പറഞ്ഞു... ആ മുത്തശ്ശിയുടെ മുഖത്തു തന്റെ പേരക്കുട്ടിയെ കാണുന്ന സന്തോഷം അലതല്ലി... ശ്രീശങ്കര ത്ത് സരസ്വതി ക്കും ശങ്കരനും മൂ