Part -17 രാവിലെ വർണ്ണയാണ് ആദ്യം ഉറക്കം ഉണർന്നത്. അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ തന്നെ ചേർത്ത് പിടിച്ച് ദത്തനും നല്ല ഉറക്കത്തിലാണ്. അവനെ കണ്ടു അവളുടെ ഉള്ളിൽ വല്ലാത്ത ഒരു വാത്സല്യം നിറഞ്ഞുനിന്നു. മുഖത്തേക്ക് വീണ മുടിയിഴകൾ ഒതുക്കി വെച്ച് വർണ ദത്തന്റെ നെറ്റിയിൽ ആയി ഒരു ഉമ്മ വച്ചു . "എന്റെ ദത്താ നിന്നെ കാണാൻ എന്ത് രസാ. കടിച്ചു തിന്നാൻ തോന്നും." അവൾ അവൻ്റെ കവിളിൽ കൂടി ഉമ്മ വെച്ചതും ദത്തൻ അവൾക്ക് നേരെ തിരിഞ്ഞ് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. വർണ്ണയും ഇരുകൈകൾ കൊണ്ട് അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. " കിടന്ന് കിണു