എപ്പോഴോ എന്റെ കണ്ണൊക്കെ അടഞ്ഞു പോയി.... പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ കാണുന്നത് എന്തോ ഒന്ന് എന്റെ കയ്യിൽ കുത്തി വെച്ചേക്കുന്നതാ... എവിടെ ഒക്കെയോ ഇപ്പോഴും വേദനിക്കുന്നു... ഞാൻ ചുറ്റും നോക്കി അച്ഛനെയും അമ്മയെയും കാണുന്നില്ലായിരുന്നു.... ഞാൻ അവിടെ കണ്ട ഒരു വെള്ള ഡ്രസ്സ് ഇട്ട മാലാഖയെ പോലുള്ള ചേച്ചിയോട് ചോതിച്ചു അവർ എവിടെ എന്ന് അപ്പൊ പറഞ്ഞു അവർ വേറെ മുറിയിലാണെന്ന്...പിന്നെ ഡോക്ടർ അങ്കിൾ വന്നു. എന്നെ കുറെ നോക്കി.... പിന്നെ എന്നെ ഗുഡ് ഗേൾ എന്നൊക്കെ പറഞ്ഞു ആൾ പോയി.. പിന്നെയും എനിക്ക് ഉറക്കം വന്നപ്പോ ഞാൻ ഉറങ്ങി പോയി... 💞💞💞💞💞💞💞💞💞💞 ഒരു ദിവസം അനു ഹോസ്പിറ്റലിൽ കിടന