"പ്രിയ, എനി ഹെൽപ്?" ഈശ്വരാ ഞാൻ സ്വപ്നം കാണുവാണോ? എൻ്റെ നോട്ടം കണ്ടിട്ടാവും മഹി എൻ്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു. "എന്താ?" "എന്തെങ്കിലും ഹെൽപ് വേണോ? അരിയാനോ മറ്റോ? " "നോ, നതിങ്. ഞാൻ ചെയ്തോളാം." "ഉം". ചപ്പാത്തി പരത്തുന്നുണ്ടെങ്കിലും എൻ്റെ നോട്ടം മുഴുവൻ മഹിയുടെ മേലെ ആയിരുന്നു. അവിടെ ചായ ഒഴിക്കുകയാണ്. "നീ ചായ കുടിച്ചോ?" "ഇല്ല. " എൻ്റെ ശബ്ദം എവിടെ ദൈവമേ? കപ്പിൽ ചായ ഒഴിച്ച് മഹി എൻ്റെ നേർക്ക് നീക്കി വെച്ചു. കുറച്ചു നേരം അടുക്കളയിൽ ചുറ്റിപറ്റി നിന്നിട്ട് തിരിച്ചു പോയി.എനിക്കെന്തു ചെയ്യണം പറയണം എന്ന് അറിയാത്തപോലെ. എത്രയോ നാളുകളായി ഇ�