Part -31 " ഇതിനെ കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ . നീ ഇങ്ങ് വന്നേ. ഈ കോലത്തിൽ നിന്നെ ആരെങ്കിലും കണ്ടാൽ പേടിക്കും " ദത്തൻ വർണയെ വേഗം ബെഡിൽ കൊണ്ട് വന്ന് ഇരുത്തി. ഉറക്കത്തിൽ പാറി പറന്ന അവളുടെ മുടിയെല്ലാം ഒതുക്കി നെറുകിൽ കെട്ടി കൊടുത്തു. ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് അവളുടെ മുഖം തുടച്ചു. "ഇനി വേഗം പോയി വാതിൽ തുറക്ക് . ഞാൻ ഒരു ഷർട്ട് എടുത്തിടട്ടെ " അത് പറഞ്ഞ് ദത്തൻ ബാഗിൽ നിന്നും വേഗം ഒരു ഷർട്ട് എടുത്തു. അന്തം വിട്ട് കുന്തം വിഴുങ്ങിയ ഭാവത്തിൽ വർണ ചെന്ന് വാതിൽ തുറന്നു. ചെറിയമ്മയായിരുന്നു അത്. "വർണ എന്താ ഉറങ്ങുകയായിരുന്നോ &qu