വീട്ടിൽ എത്തിയപ്പോൾ ആമിയ്ക്ക് സങ്കടം സഹിക്കാൻ കഴിയുമായിരുന്നില്ല..... മാലയിട്ട് വച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേയ്ക്ക് നോക്കി പൊട്ടി കരഞ്ഞു പോയി...... എന്താ മോളെ ഇത്.... മോളിങ്ങനെ കരഞ്ഞാൽ അത് അച്ഛന് കൂടുതൽ വിഷമം ആകുക അല്ലെ ഉള്ളു.... മോള് ചെന്ന് റസ്റ്റ് എടുക്ക്.... ചെല്ല്...... ഉം..... എടാ അരുണേ..... എന്താ അമ്മേ...... എന്താ നിന്റെ തീരുമാനം... എനിക്ക് ഇങ്ങനെ അവളെ നോക്കി നിൽക്കാൻ ഒന്നും പറ്റില്ല... അമ്മേ കുറച്ചു ദിവസത്തേക്ക് മതി.... അതിനുള്ളിൽ ഈ സ്വത്തുക്കളെല്ലാം ഞാൻ നമ്മുടെ പേരിലേക്ക് ആക്കിയിരിക്കും..... എടാ മോനെ ഇനി അവനെങ്