Part-63 " കള്ളം പറയുന്നോടി പുന്നാര മോളേ ... നിനക്ക് എന്നേ കണ്ടിട്ട് എന്താ പൊട്ടനെ പോലെ തോന്നുന്നുണ്ടോ " ധ്രുവി വീണ്ടും അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ആ അടിയുടെ ആഘാതത്തിൽ പാർവതി താഴേക്ക് ഊർന്നിരുന്നു പോയി. "ഇനിയും തല്ലല്ലേ ധ്രുവി. ഞാൻ പറഞ്ഞത് സത്യമാ . ഞാൻ അല്ല അവളെ അതിന്റെ ഉള്ളിൽ അടച്ചിട്ടത് "കവിളിൽ കൈ കൊണ്ട് പൊത്തി പിടിച്ച് കരയുന്ന പാർവതിയെ കണ്ട് ധ്രുവിയുടെ നെഞ്ച് പിടഞ്ഞു. പക്ഷേ അതിനേക്കാൾ വലുതായിരുന്നു വർണയെ കാണാതായപ്പോഴുള്ള ദത്തന്റെ സങ്കടം "പിന്നെ എങ്ങനാടി വർണ സ്റ്റോർ റൂമിനുള്ളിൽ ഉള്ളത് നീ അറിഞ്ഞത് " ധ്രുവി അവളുടെ മുന്