ഭാഗം 18 ✍️ആര്യ നിധീഷ് തിരികെ നടന്നു പടികൾ ഇറങ്ങുമ്പോൾ ആ കാൽ ഇടറിയിരുന്നു കണ്ണുനീർ കാഴ്ചയെ മറച്ചപ്പോൾ അവൾ ഒരു തളർച്ചയോടെ ആ പടികളിലേക്ക് ഇരുന്നു..... നെഞ്ച് വിങ്ങിപൊട്ടുന്നു..... കണ്ട കാഴ്ച്ച കണ്ണിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു നിന്നു..... ഹരിയേട്ടനെ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല സ്നേഹിച്ചിട്ടില്ല എന്തിന് ഒരു മനുഷ്യജീവി എന്ന് പോലും പരിഗണിച്ചിട്ടില്ല പിന്നെ എന്തിന് താൻ ഇത്രക്ക് വിഷമിക്കണം എന്താവകാശം ആണ് തനിക്ക് ഉള്ളത്..... അവളുടെ മനസാക്ഷി അവളോട് തന്നെ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു..... ഇല്ല തനിക്ക് അവകാശം ഇല്ല.... വജ്ര ഏട്ടനെ സ്നേഹിക്കുന്നുണ്ട