ഭാഗം 26 ©ആര്യ നിധീഷ് നാവിന് എല്ലില്ല എന്ന് വെച്ച് ആരെപ്പറ്റിയും എന്തും പറയാമെന്നാണോ..... നിന്റെ തെറ്റ് മറക്കാൻ നീ എന്നിൽ പഴിചാരണ്ട..... നിങ്ങൾക്ക് കാണിക്കാം എനിക്ക് പറയാൻ പാടില്ലേ.... മറ്റൊരു പെണ്ണിനോടൊപ്പം കിടക്കപങ്കിടാൻ പോകുന്ന ഒരുവനെ എനിക്ക് ഭർത്താവായി ആവശ്യം ഇല്ല..... ഡീ...... ഒരലർച്ചയോടെ വായുവിൽ ഉയർന്ന അവന്റെ കൈയിൽ കാശിയുടെ പിടി വീണിരുന്നു...... അമ്മുവിനെ മാറ്റി നിർത്തി അവൻ ഹരിയുടെ മുന്നിൽ കേറി നിന്നു..... തൊട്ട് പോകരുത് അവളെ ഇനി..... അത് കണ്ട് നിൽക്കില്ല. ഞാൻ....... നിനക്ക് അവളോട് സംസാരിക്കാം അല്ലാതെ കയ്യാംകളിക്ക് മുതിർന്നാൽ.... വന്നപോലെ തിരിച്ചു പോവി