"എന്താ പാർവതി ഒരു മൈന്റ് ഇല്ലാതെ പോവുന്നേ " രാത്രി ഭക്ഷണം കഴിക്കാൻ വർണയെ വിളിക്കാൻ മുകളിലേക്ക് വന്നതാണ് പാർവതി. ദത്തൻ വർണയുടെ മുറിയിലേക്ക് പോകുന്നത് പാർത്ഥി കണ്ടിരുന്നതിനാൽ അവൻ വർണക്ക് തലവേദനയാണെന്നും ആരും ശല്യം ചെയ്യണ്ടാ എന്നും പറഞ്ഞിരുന്നു. അഭിജിത്തിന്റെ ശബ്ദം കേട്ട് പാർവതി ഒന്ന് നിന്നു. "എന്താ നിന്റെ ഉദ്ദേശം. നീ എന്തിനാ ഇവിടേക്ക് വന്നത് " പാർവതി ചോദിക്കുന്നത് കേട്ട് അഭിജിത്ത് ഒന്ന് ചിരിച്ചു. "എന്റെ ഉദ്ദേശം എന്താണെങ്കിലും അത് പാർവതിയെ ബാധിക്കുന്ന കാര്യമല്ലാ " " നീ എന്റെ വീട്ടിലാണ് നിൽക്കുന്നത്. അതുകൊണ്ട് നീ ചെയ്യുന്ന കാര്യങ്ങൾ