ശിവപാർവതി ഭാഗം 1 "ശിവേട്ട..... ഒന്ന് വേഗം വരുന്നുണ്ടോ....എത്ര നേരായി ഒരുങ്ങാൻ കേറീട്ട്.." ഡ്രസ്സ് മാറി അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം അച്ചു വിളിച്ചു ചോദിച്ചു... "ദേ വരുന്നു അച്ചു..." "അവൾ എന്നെ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാവും.." "ആര്...." "ഏട്ടൻ മറന്നോ... ഇന്ന് പാറും എന്റെ കൂടെ അമ്പലത്തിൽ വരുന്ന കാര്യം ഞാൻ പറഞ്ഞില്ലാരുന്നോ..." പാറു... ആ പേര് കേട്ടപ്പോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "ഏട്ടൻ ഇത് എന്ത് ആലോച്ചിച് ചിരിക്ക..." "ഏയ് ഞാൻ വെറുതെ..." "അമ്മേ... ഞങ്ങൾ ഇറങ്ങാ..." "കണ്ണാ.... നീ ഈ പായസം കുടിച് പോ.. പിറന്നാളായിട്ട് എല്ലാരും പായസം കുടി