"എനിക്കും എന്റെ മക്കൾക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടായിക്കോട്ടെ എന്ന് വച്ചിട്ടാ അന്ന് ഏട്ടനോടൊപ്പം ചേർന്നു മിലിയെക്കൊണ്ട് നിരഞ്ജനെ വിവാഹം കഴിപ്പിക്കാൻ തിടുക്കപ്പെട്ടത്.. അതിന് എനിക്ക് കിട്ടിയ ശിക്ഷയാ ഇത്.. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മം മക്കൾ ആയി ജനിക്കാ.. അത് തന്നെയാ അസത്തെ നീ.." ജാനകിയമ്മ മായയെ അടിച്ചുകൊണ്ട് പറഞ്ഞു. "അമ്മേ.. എന്താ ഈ കാണിക്കണേ.. ഒന്ന് പതുക്കെ.. ഇത് ഒരു ഹോസ്പിറ്റൽ ആണ്." മിലി അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. കുറച്ചു മുൻപ് ആണ് മായ ഹോസ്പിറ്റലിൽ തല കറങ്ങി വീണു എന്ന് പറഞ്ഞു കാൾ വന്നത്. കേട്ട ഉടനെ തന്നെ ജാനകിയമ്മയും മിലിയും