𝗥𝗲𝗮𝗱 𝗼𝗻 𝘆𝗼𝘂𝗿 𝗼𝘄𝗻 𝗿𝗶𝘀𝗸!!!🔞 ഭാഗം 8 ചിന്തയിൽ മുഴുകിയിരിക്കുന്ന ശിവയെ കണ്ടതും അവന്റെ മുഖത്ത് അവന്റേത് മാത്രമായ അവൾക്കായുള്ള കുസൃതിച്ചിരി വിടർന്നു..... \'ശിവാ...\' കാതോരം ചേർന്നുള്ള മൃദുവായ അവന്റെ വിളിയിൽ ചെറു ഞെട്ടലോടെ അവൾ ചിന്തകളിൽ നിന്നും മോചിതയായി.....അരികിലായി തന്നെ അഭി ഇരിപ്പുറപ്പിച്ചിരുന്നു.....എന്ത് ചോദിക്കും,,എന്ത് പറഞ്ഞ് തുടങ്ങും,,, അവൾ കാരണങ്ങളില്ലാതെ വേവലാതിപ്പെട്ടു...എങ്കിലും അത് ഒട്ടുംതന്നെ മുഖത്തു കാണിക്കാതെ സമർത്ഥമായി അവൾ അവനിൽ നിന്നും മറച്ചുപിടിച്ചു.... വാക്കുകൾക്ക് വലിയ ക്ഷാമം തോന്നി ഇരുവരുടേയും ഇടയിൽ...... ശിവ അവളുടെ നോട്ടം അവനിലേക്ക് ആക്കി....