\"\"ഡീ... 😡\"\" പെട്ടന്നവളൊന്നു ഞെട്ടി. അപ്പോഴാണ് ഇത്രയും നേരം അവൾ ചായക്കപ്പും കൊണ്ട് വാതിൽക്കൽ തന്നെ നില്കുകയായിരുന്നു എന്നോർത്തത്. \"\"അയ്യേ, അയ്യയ്യേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്, ആമി അവൻ നിന്റെ ശത്രുവാണ് ഇങ്ങനെയൊന്നും ചിന്തിക്കാനേ പാടില്ല \"\" ആദിയാണെങ്കിൽ അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങൾ നോക്കി നില്കുകയായിരുന്നു. \"\"ഡീ...\"\" അവൻ ഒന്നുകൂടെ കുറച്ചുറക്കെ വിളിച്ചു. പെട്ടന്നെന്നെ അവൾ ചിന്തായിൽ നിന്നു മുക്തയായി ആദിയേ നോക്കി.അവനാണെങ്കിൽ അവളെ കലിപ്പിച്ചു നോക്കുന്നുണ്ട്. \"\"ഡീ നീയെന്താഡി പകൽകിനാവ് കാണുകയാണോ \"\" ഇനിയും ഇങ്ങനെ നിന്നാൽ അവൻ തലയിൽക