നിരഞ്ജൻറെ സ്വന്തം പാറു Chapter 96“എന്തൊക്കെയാണ് നീ പറയുന്നത് നിരഞ്ജൻ?”നരേന്ദ്രൻ കുറച്ച് പേടിയോടെ തന്നെ ചോദിച്ചു.എന്നാൽ ആ സമയം നാഗേന്ദ്രൻ ചോദിച്ചത് വേറെ ഒന്നാണ്.“നീ പറയുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഒന്നിനും പ്രതികരിക്കില്ല നീ പറയും വരെ.പക്ഷെ എനിക്കറിയേണ്ടത് ആരാണ് പാർവ്വണ മേനോൻ?എൻറെ മോള് അന്ന് പറഞ്ഞത് കൊണ്ടാണ് പിന്നെ ഞാൻ ഒന്നും ചോദിക്കാതിരുന്നത്.”“അച്ഛാ...”നിരഞ്ജൻ എന്തോ പറയാൻ തുടങ്ങിയതും മാധവൻ നിരഞ്ജനെ തടഞ്ഞു കൊണ്ട് പറഞ്ഞു.“നിങ്ങളോട് നിരഞ്ജൻ ഇപ്പോൾ എന്താണ് പറഞ്ഞത്? എന്ത് ന്യൂസ് വന്നാലും പ്രതികരിക്കരുത് എന്ന്. അവർ എല്ലാം ക്ലിയർ ആക്കാം എന്നല