ഡ്രൈവിങ്ങിൽ ശ്രെദ്ധ ചെലുത്തുമ്പോളും അമ്മുവിന്റെ ഓർമ്മകൾ അവനെ വേട്ടയാടിയിരുന്നു....എവിടെയാടി പെണ്ണെ നീ.... അവൻ മനം വ്യഥ പൂണ്ടു..... കണ്ണുകൾ വീണ്ടും വീണ്ടും ചാലു തീർത്തു കൊണ്ടിരിന്നു..... ഒരുവേള തനിക്ക് മുന്നിൽ അവളെ ഒന്ന് കണ്ടു കിട്ടിയിരുന്നെങ്കിൽ ഒരിക്കലും തനിച്ചാക്കില്ല.... അവൻ മനം പറഞ്ഞുകൊണ്ടിരുന്നു.....മുന്നിൽ കഴുത്തിൽ കത്തി ചേർത്തു നിൽക്കുന്നവളെ കണ്ടു ജെറിൻ ഒന്ന് പതറി... എങ്ങനെ എങ്കിലും അവളുടെ കൈയിൽ നിന്നും കത്തി വാങ്ങി എടുക്കണം.... അതിനുള്ള മാർഗം പലതും ആലോചിച്ചു.....ഇവളെയും കൊണ്ടു ഇവിടെ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം.... ഇല്ലെങ്കിൽ ഇവളെ തേടി അവൻമാർ എപ