\"ദാ.. പുതുപ്പെണ്ണ് റെഡി..\" അമ്മുവിനെ മുറിക്കു പുറത്തേക്കു ഇറക്കികൊണ്ടു സ്റ്റെല്ല പറഞ്ഞു.എല്ലാവരും അവളുടെ അടുത്തേക്ക് വന്നു, അവളെ കാണാൻ നന്നായിരിക്കുന്നു എന്നു പറഞ്ഞു സ്നേഹവായ്‌പ്പുകൾ കൊണ്ടു അവർ അവളെ മൂടി. പക്ഷേ അവളുടെ കണ്ണുകൾ അലെക്സിനെ തിരയുകയായിരുന്നു.\"ഹമ്.. കാണട്ടെ എന്നെ.. വായും പൊളിച്ചു നോക്കി നിൽക്കും.. ഇന്നലെ ഞാൻ ഒന്ന് നോക്കിയപ്പോഴേക്കും എന്തായിരുന്നു ജാഡ \" (കാഞ്ചന ആത്മ )അപ്പോഴാണ് വല്ല്യപ്പച്ചന്റെ മുറിയിൽ നിന്നു ഇറങ്ങിവരുന്ന അലെക്സിനെ അവൾ കാണുന്നത്. വല്യപ്പച്ചൻ കൊടുത്ത വെളുത്ത സിൽക്ക് ജുബ്ബായിലും കസ്സവു മുണ്ടിലും അവൻ ഒരു സിനിമ നടനെപ്പോലെ തിളങ