അന്നൊരു ദിവസം രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ദേവകിയമ്മയും ജാനുവേച്ചിയും തിടുക്ക്കത്തിൽ ഓരോന്ന് ചെയ്യുകയായിരുന്നു അവളെ കണ്ടപ്പോൾ അവർ പറഞ്ഞു\"മോളെ, ഇന്നാണ് ഹരിക്കുട്ടന്റെ പിറന്നാൾ. പായസം വെക്കണം. വൈകിട്ട് നമുക്കൊരുമിച്ചു അമ്പലത്തിൽ പോകണം \"പതിവ് പോലെ അവൾ ചായയുമായി റൂമിലേക്ക് ചെന്ന് ഹരിയുടെ കാര്യങ്ങളെല്ലാം ചെയ്തു\"ഹരിയേട്ടാ happy birthday. ഈ ദരിദ്രവസിക്ക് ഗിഫ്റ്റ് തരാൻ കാശൊന്നുമില്ലകെട്ടോ\"അത്കൊണ്ട് ഇത്രേയുള്ളൂ അത് പറഞ്ഞു ആവൾ ഹരിയുടെ കവിളിൽ ഉമ്മ വെച്ച്.പെട്ടന്ന് ഹരി കൈ നീട്ടി അവളുടെ കവിളിൽ അടിച്ചു. അവൾ ഞെട്ടി പോയി\"നിന്നെ പോലൊരു കറുമ്പി പെണ്ണിന്