ഭദ്രയും ഭാമയും വന്നു ഉച്ചയൂണിന് വിളിച്ചപ്പോഴാണ് രണ്ടു പേരും ഉണർന്നത്. പിന്നെ താഴപോയി ഭക്ഷണം കഴിച്ചു. നല്ല കടുമാങ്ങ അച്ചാറും പുളിശ്ശേരിയും പപ്പടവും കൂടിയുള്ള ഊണ്. മീരക്ക് ആ രുചികളൊക്ക പുതിയതായിരുന്നു.ഭക്ഷണം കഴിഞ്ഞതും അവർ എല്ലായിടവും ചുറ്റികണ്ടു തറവാട്ട് വക വയലിലും തെങ്ങിൻ തൊപ്പിലുമൊക്കെ ചുറ്റിയടിച്ചു വന്നു പിന്നെ ഭദ്രയോടും ഭാമയോടും ഡൽഹി വിശേഷം ഒക്കെ പറഞ്ഞിരുന്നു. സന്ധ്യ ആയപ്പോൾ സന്ധ്യ നാമം ചൊല്ലാൻ മുത്തശ്ശി വിളിച്ചു.താഴേ ഇരുന്നപ്പോൾ ആണ് മീരയുടെ ഫോൺ റിങ് ചെയ്തത് മുകളിൽ പോയി അത് അറ്റൻഡ് ചെയ്ത് തിരിച്ചിറങ്ങുമ്പോളാണ് അവിടേക്ക് വന്ന അച്