ഹരി പോയി എന്ന് ഉറപ്പു വന്നപ്പോൾ അലമാരയുടെ ഇടയിൽ നിന്നും മിഷേൽ പുറത്ത് വന്നു... കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.... എൻ്റെ കർത്താവേ എന്നാലും ഹരിയേട്ടൻ.... എന്നെ ദേഷ്യം പിടിപ്പിക്കാൻ ആണ് എങ്കിലും വേണ്ടാരുന്ന്.... അവിടെ ഇരുന്ന പേപ്പർ എടുത്ത് അവള് വായിച്ചു... \"എടീ പൊട്ടിക്കാളി... നീ ഇവിടെ എവിടെയോ ഒളിച്ചിരുപ്പുണ്ട് ... ഇങ്ങു പുറത്ത് പോരെ... ഞാൻ പോയി ചിക്കൻ വാങ്ങി വരാം.. നീ അതിനുള്ള ഉള്ളിയും ഇഞ്ചിയും അരിയാൻ നോക്ക് പെണ്ണെ... അതേ ഇനി ഇങ്ങനുള്ള പണി ചെയ്യുമ്പോൾ നിൻ്റെ കുരിശുമാല എടുത്ത് മാറ്റാൻ മറക്കണ്ട. എനിക്കും നിനക്കും അറിയാം രേവതിയാണോ എൻ്റെ പ്രാണൻ എന്ന്.... \" ഛെ!!! അത്