\"രണ്ട് വർഷം കഴിഞ്ഞു ഞങ്ങളുടെ മോൻ പോയിട്ട്... അതിൽപ്പിന്നെ ഞങ്ങൾക്കു വേണ്ടിയാണ് അവൾ ജീവിക്കുന്നത്... വേറെയേതെങ്കിലും പെണ്ണായിരുന്നെങ്കിൽ എന്നേ ഇവിടെനിന്ന് പോകുമായിരുന്നു... ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ടവൾക്ക്... പക്ഷേ അവൾ... ഒരുപാട് പറഞ്ഞതാണ് മറ്റൊരു വിവാഹം കഴിക്കാൻ... എന്നാൽ അതു പറയുമ്പോൾ അവൾ ഞങ്ങളെ കടിച്ചുകീറാൻ വരുകയാണ്... അവളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നാണ് അവൾ പറയുന്നത്... \"\"അവളെ കുറ്റം പറയാൻ പറ്റില്ല... സ്വന്തംവീട്ടുകാരെ വെറുപ്പിച്ച് ഇറങ്ങിപ്പോന്നതാണെന്നല്ലേ പറഞ്ഞത്... അവൾ അത്രയേറെ നിങ്ങളുടെ മകനെ സ്നേഹിച്ചിട്ടുണ്ട്... അവൻ പോയെങ