10 വർഷത്തെ അവന്റെ പ്രണയം സ്വന്തം ആയ സന്തോഷം അവനിൽ തെളിഞ്ഞ് നിന്നപ്പോൾ 17 വർഷത്തെ തന്റെ പ്രണയം ഇന്ന് മറ്റൊരു പെണ്ണിന്റെ സ്വന്തം ആകുന്നത് കണ്ട് നെഞ്ച് നീറി മാറി നിന്ന അവളെ അവൻ കണ്ടില്ലാ.... '' മാളു... '' സ്വരത്തിലെ ഇടർച്ച പാറു ന്റെ വിളിയിൽ വ്യെക്തമായിരുന്നു.... ( മാളു ന്റെ ഫ്രണ്ട് നു ശ്രീ എന്നാണ് ആദ്യം പറഞ്ഞത് അത് മാറ്റി പാറു ആക്കിയേ 😁 ) '' പ..പാറു....പാറു....ന... നമുക്ക് പോ...പോകാ ഡ... വ്..വാ '' ഉള്ളിൽ നിന്ന് വന്ന തേങ്ങൽ പുറത്തേക്ക് വരാതെ നോക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു... '' വാ '' കൂടുതൽ ഒന്നും പറയാതെ മാളു വിന്റെ അവസ്ഥ മനസ്സിലാക്കി പാറു അവളെയും കൂട്ടി പോയി... കൈയ്യിൽ കരുതി