🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിനൊന്ന് പാദസരങ്ങൾ. ചെറിയ കറുത്ത വട്ടപ്പൊട്ട്. വിരൽ നഖങ്ങളിൽ ചുവപ്പ്. കുപ്പിവളകൾ. കൺമഷിക്കറുപ്പ്. കൈവെള്ളയിലെ മൈലാഞ്ചിച്ചുവപ്പ്.. ഈ ദിവസം എലിസബേത്തിന്റേതാണ്. ഒരു സ്ത്രീയാക്കി ഭൂമിയുടെ മാറിൽ കാലവും പ്രകൃതിയും അവളെ ഒരുക്കി നിർത്തിയ ദിവസം. സ്ത്രീയായി അടയാളപ്പെടുത്തിയ ദിവസം.. ഈ ദിവസം എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ. മമ്മയുടെ മുഖം ഞാൻ കണ്ടതാണ്. തെളിഞ്ഞ കാട്ടു തേനിന്റെ നിറമുളള കണ്ണുകളിലെ സന്തോഷം ഞാൻ കണ്ടതാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസം.. മമ്മക്കത് കൊടുക്കണം. ക്ലാസ്സിലേക്ക്