\"അതെന്താ എന്റെ കൂടെ വന്നാൽ ഇയാൾക്ക് എന്തെങ്കിലും സംഭവിക്കുമോ... \"\"അയ്യോ അതുകൊണ്ടല്ല.. നിങ്ങൾക്കൊരു ബുദ്ധിമുട്ടാവില്ലേ... \"\"ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം... നീ കയറ്... \"ആതിര ചുറ്റുമൊന്ന് നോക്കി... പിന്നെ അവന്റെ കാറിൽ കയറി... \"എന്താണിത്ര പേടി... ഞാനൊരു പോലീസുകാരനാടോ... മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നവൻ...... \"\"അയ്യോ എനിക്ക് പേടിയുണ്ടായിട്ടല്ല... \"\"എന്നാലും മനസ്സിലൊരു ഭയമല്ലേ... അതിനു തന്നെയാണ് പേടി എന്നു പറയുന്നത്... താനെന്താ കൂട്ടുകാരിയെ പറഞ്ഞുവിട്ട് ഒറ്റക്ക് ഇവിടെ... \"\"മോന് കുറച്ച് ഡ്രസ്സ് എടുക്കാൻ വേണ്ടി വന്നതാണ്... കൂടെ കുറച്ച് സാധനങ്ങളും... \"\"എന്നിട്ട് വാങ