സ്വപ്നം കൊക്കരേ കോ..... തൊണ്ട കീറണ്ട ദാ വരുന്നു ശാന്ത കോഴികൂട് തുറന്നു വിട്ടു. പൂവനടക്കം 5 6 എണ്ണമുണ്ട്. കൂട്ടിലോട്ട് കയ്യിട്ട് ഒന്നു പരതിനോക്കി. ചെറു ചിരിയോടെ അതിൽനിന്നും 3 മുട്ടയും എടുത്തോണ്ട് ഉള്ളിലേക്ക് നടക്കുമ്പോളേക്കും ചേടിക്ക് ഉമ്മികരിയുമായി പല്ലും തേച്ചോണ്ട് നിൽക്കുന്ന മകൾ റോസി പറഞ്ഞു "അമ്മേ ഒരു മൊട്ട എനിക്ക് വെക്കണേ, ബുൾസൈ അടിക്കാനാ". "ആടി തരാം ഞാൻ നിനക്കൊക്കെ, ഒരു പണി പറഞ്ഞാൽ എടുക്കൂല. എന്ത് പറഞ്ഞാലും ഉണ്ട് അവളൊരു പഠിത്തം. നീ പഠിച്ചു വല്ല്യ ഡോക്ടർ ആവാൻ പോകുവല്ലേ. ഈ പ്രാവിശ്യം +2 ആണ്. കണ്ടറിയാം. കരിപുരണ്ട പല്ലുമായി റോസി വക ഒര