വീട്ടിൽ എത്തിയിട്ടും കാര്യമായി ഒന്നും ഗംഗ സംസാരിച്ചിരുന്നില്ല.. അവൾ അവരുടേതായ ലോകത്ത് ആണെന്ന് മനസിലാക്കിയതോടെ മാളുവും അവളെ ശല്യപെടുത്താൻ പോയില്ല..അമ്പലത്തിൽ നിന്നും വന്ന ശേഷം കമ്പനിയിൽ നിന്നുമുള്ള ചില മെയിലുകൾ പരിശോധിയ്ക്കുകയായിരുന്നു ഗംഗ..ഇതിനോടകം തന്നെ തിരിച്ചു പോണം എന്ന ചിന്ത അവളെ പിടിമുറുക്കിയിരുന്നു..പ്രധാന കാരണം ഹരിയുടെ അവഗണന തന്നെയായിരുന്നു.. പണ്ടും തന്നോട് വല്യ അടുപ്പം കാണിച്ചിരുന്നില്ലേലും ഇങ്ങനെ വെറുപ്പോടെ നടന്നിട്ടില്ല.. ആളുടെ മുറിയിൽ കേറുക.. ഡയറി വായിക്കുക തുടങ്ങിയ കുരത്തക്കേടുകളൊഴിച്ചാൽ തന്റെയും മാളുവിന്റെയും കുസൃതികളൊക്കെ ഹര