പാർട്ട് 2\"ഛീ.... നിന്നെപ്പോലൊരുത്തിയെ വിശ്വസിച്ചതിനു എനിക്കെന്നോടുതന്നെ അറപ്പുതോന്നുന്നു.....\" …..............…........................... \"നീയിനി ഒന്നും പറയണ്ടടി..... ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്...\" ................................................ \"ഇറങ്ങിപ്പോടീ... പിഴച്ചവളെ....\"\" ................................................ അനീറ്റ ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നും പിടഞ്ഞെണീറ്റു. കുറച്ചുനേരം പകച്ചുനിന്നു പോയി. പതിയെ തിരിഞ്ഞ് അദിക്കുട്ടനെ നോക്കി. അവൻ നല്ല ഉറക്കത്തിലായിരുന്നു. അവന്റെ നെറുകിൽ ഒരു മുത്തമിട്ട് അവൾ റൂമിൽ നിന്നും പുറത്തേക്കു വന്ന് ഹാളിലെ മാതാവിന്റെ രൂപത്തിന് മുന്നിൽ ഇരുന്നു.. അവളുടെ കണ്ണുകളിൽ നിന്നും നീരുറവ പോലെ കണ്ണീർ ഒഴുകിതു