പിടിക്കട പിടിക്കട ക്യാച്ച് ക്യാച്ച് എന്റെ ചെവികളിൽ വന്നു അലയടിച്ചു.തല ഉയർത്തി ഞൻ.നീല ആകാശത്തിന് താഴെ ഒഴുകി നടക്കുന്ന മേഘകൂട്ടത്തിൽ താഴെ ഇളം ഓറഞ്ച് നിറത്താൽ പുതച്ചു തുടങ്ങിയിരിക്കുന്നു. ദേശാടനം കഴിഞ്ഞു വരി വരിയായി കൂടു അണയാൻ പോകുന്ന കൊക്കിൻ കൂട്ടം. മനുഏട്ടന്റെ ബാറ്റിൽ നിന്നും ഉറയർന്നു പൊന്തിയ പന്തിനു പുറകെ എന്റെ കണ്ണുകൾ തേടികൊണ്ടിരിന്നു. കണ്ണുകൾക്ക് പിന്നാലെ കൊയ്ത്തൊഴിഞ്ഞ നെല്ല്പടാതെ നെൽ കുറ്റികൾ കിടയിലൂടെ എന്റെ കാലുകളും ഓടിയെത്തി. എനിക്ക് നേരെ വരുന്ന പന്തിന് വേണ്ടി ഇരു കയ്യുകളാൽ ഞൻ താമര വിരിയിച്ചു കാത്തുനിന്നു. അപ്പോഴാണ് ജമായതു പള്ളിയിൽ നിന്