Part 26 \"അനുവിനെ കണ്ടോ \" വിഷ്ണു ക്ലാസ്സിൽ വന്നു അവളെ തിരക്കി. അവൾ ലൈബ്രറിക്കകത്തേക്ക് കരഞ്ഞുകൊണ്ട് കയറിപ്പോയെന്നു ഒരാൾ പറഞ്ഞു. വിഷ്ണു ശരവേഗത്തിൽ അങ്ങോട്ട് പാഞ്ഞു. വിഷ്ണു ലൈബ്രറിക്കുമുന്നിലെത്തിയപ്പോഴേക്കും ചന്തുവും നാൻസിയും പിന്നാലെയെത്തി. ചന്ദു വിഷ്ണുവിനെ പിടിച്ചുനിർത്തി. \"ഡാ..... ഇപ്പൊ നീ പോകണ്ട, അവളോട് ദേഷ്യപ്പെട്ടാൽ ഒന്നിനും പരിഹാരമാകില്ലല്ലോ. നമുക്ക് അനുവിനോട് സംസാരിക്കാം.\"ചന്തു ടെൻഷനോടെ പറഞ്ഞു. \"ആരും ഒന്നും സംസാരിക്കേണ്ട...ഇനി എന്താ വേണ്ടേന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.\"വിഷ്ണു ചന്തുവിന്റെ കൈ തട്ടിക്കൊണ്ടു പറഞ്ഞു. \"ചേട്ടായി.. നാൻസി വിളിച്ച