Aksharathalukal

Aksharathalukal

എനിക്ക് വിമോചനം 🔥

എനിക്ക് വിമോചനം 🔥

4.5
216
Crime Tragedy
Summary

മരണവും കാത്തു ഞാൻ നിൽക്കുന്നു മിഴിനീർ ഒഴുകിപ്പടരുമീ  ഉമ്മറത്തായ്... എൻ വിധി തേടുന്നു, ഞാൻ സ്വയം വ്യഥകളെ ചുട്ടങ്ങെരിച്ചീടുവാൻ പെണ്ണായ് പിറന്നതും  അഴകായ് വളർന്നതും മാപ്പ'ർഹമല്ലാത്ത കുറ്റമത്രേ തനിയെ നടന്നതും ഇടറി വീണെന്നതും ആ കുറ്റകർത്യത്തിൻ  ശിക്ഷയത്രേ വിജനമാം വഴിയിലാ മാന്യരാം നരികൾതൻഇരയായി തീർന്നുവെൻ ശാപ ജന്മം വേരിപൂണ്ട നായ്ക്കൾ തൻ കാമത്തിൻ ചൂളയിൽ വെന്തു വെണ്ണീരായ പാപജന്മം മിഴിനീരുവാർത്തങ്ങു വിലപിക്കു- വാനായിതെറ്റെന്തുചെയ്തു ഞാനറിവതില്ല മഴപോലെ തണുവേറുമൊരു വാക്കു പോലുമീതളരുന്ന ഹൃദയത്തിൻ കൂട്ടിന്നില്ല കൊത്തിപ്പറിച്ചൊരെൻ നെഞ്ചിലെ നോവി