കല്യാണ ആലോചന വന്നുതുടങ്ങിയപ്പോൾ മുതൽ അമ്മ പറയുന്നതാ ഒരു നാടൻ പെൺകുട്ടിയെ നിനക്ക് ചേരുക ഒള്ളൂ എന്ന് , ഒന്ന് ആലോചിക്കുമ്പോൾ അമ്മയുടെ വാക്കുകൾ തള്ളിക്കളയാൻ പറ്റില്ല. ഉള്ളത് കൊണ്ട് ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ഞാൻ പാട് പെടുന്നത് ആർക്കും പെട്ടന്നൊന്നും പിടികിട്ടിയില്ല.\'അരുൺ \' കനത്തിലുള്ള അച്ഛന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മനസ്സിൽ നിനച്ചത് പോലെ കൈയിൽ പത്രം.വളരെ ദൃതിയോട് കൂടി അച്ഛൻ പെട്ടെന്ന് എന്റെ ഒരത്തു വന്നു.\'ഇത് നോക്കടാ\'... പറയുന്നതിലും വേഗതയിൽ അച്ഛൻ താളുകൾ മറച്ചു.പൊടുന്നനെ കൈ വിരലുകൾ പരസ്യത്തിൽ പതിഞ്ഞു.\'സുന്ദരിയായ 28 വയസുള്ള