അവർ പോയി ആഴ്ചകളുടെ വ്യത്യാസത്തിൽ യാമിയും അവിടെ നിന്നും വീട് മാറി. പിന്നീട് അവർ മാറിയത് ക്വാർട്ടേഴ്‌സിലേക്ക് ആയിരുന്നു.. അവരുടെ അടുത്ത് തന്നെ മറ്റു രണ്ടു കുടുംബങ്ങളും കൂടെ താമസിച്ചിരുന്നു.തൃശൂർ ജില്ലയിൽ നിന്നും മലപ്പുറം ജില്ലയിൽ നിന്നും ആയിരുന്നു അവർ.ആദ്യമാദ്യം ആരുമായും യാമിയോ കുടുംബവോ മിണ്ടിയിരുന്നില്ല. പിന്നെ പിന്നെ എല്ലാവരോടും അവർ അടുത്ത് തുടങ്ങി.. എല്ലാവരുടേയും നല്ല ഒരു ബന്ധം അവർക്കുണ്ടായി തുടങ്ങി.എല്ലാവരുടേയും കണ്ണിലുണ്ണിയായി യാമി മാറി.. അതിനു ഏറെ സമയം ഒന്നും എടുത്തില്ല..ദിവസങ്ങൾ പോകെ യാമിയും വലുതായി തുടങ്ങി.. അവളിപ്പോൾ ഏഴാം ക്ലാസ്സിലാണ്.. സ