വറ്റിയ കണ്ണുകളും മുറിഞ്ഞ ഹൃദയവുമായി കുറച്ചുനേരം അവൾ നിശ്ചലയായി നിന്നു.. വെള്ളപുതപ്പിച്ച ആ ശരീരം അവളുടെ കണ്ണുകളിൽ ഇരുട്ട് പടർത്തി.. പെട്ടന്ന് നിലതെറ്റിയ മനസ്സുമായി അലറികരഞ്ഞു ആ ശരീരത്തിൽ തട്ടി വിളിച്ചു എണീക്കാൻ പറയുമ്പോഴേക്കും അവൾ തളർന്നിരുന്നു..അവൾക്ക് കൂട്ടായി പുറത്ത് മഴയും ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു..ശരീരവും മനസ്സും തളർന്ന് ഒടുവിൽ ബോധം മറയുമ്പോഴും അവൾ പുലമ്പുന്നുണ്ടായിരുന്നു \" ഉറക്കാ... ന്നെ പറ്റിക്കാ.. \"💔