അഗാധമാം ശൂന്യതയിൽ കഴിഞ്ഞ കാലം..അനന്തമാം ഇരുൾ നാളുകൾ പൊഴിഞ്ഞ കാലം..നിൻ പേരെന്തെന്ന് പിറവിയെന്തെന്ന തറിയാതിരുന്നൊരുനാൾ..മാതൃത്വം ഇല്ലാത്തൊരവതാരമേ... നിൻ പിതൃത്വമാരെന്നതോർക്കുന്നതേ യില്ലല്ലോ..മാലോകരാരുമേ നീയാരെന്ന തറിയാതിരുന്നൊരുനാൾ..സ്വപ്ന ദൃഷ്ടിയിൽ പോലും നീ വരാതിരുന്നൊരു നാൾ..ഓർക്കുന്നുവോ നിൻ സൃഷ്ടാവിൻ വൈഭവങ്ങൾ..നാരീ കുമാരന്മാർ മംഗലം വരിക്കുന്നു..നിൻ പിറവി കൊള്ളാൻ സമയമടുക്കുന്നു...മാതാവിൻ ഗർഭപാത്രത്തിൽ പിറവികൊണ്ട നീ...ആരും കണ്ടാൽ അറക്കുന്ന വെറുക്കുന്നൊരു കീടം നീ..ശൂന്യതയിൽ നിന്നും വന്ന കീടാണുവല്ലോ നീ...നാൾക്കുനാൾ വളർന്നു മാംസപിണ്ഡം പ്രാപ