\"ഡി നീ എപ്പോഴാ മുടി സ്ട്രൈറ്റ് ചെയ്തത്? ഓഹോ കളറും ചെയ്തിട്ടുണ്ട്!!! നിനക്ക് എന്തു തോന്നിവാസവും ആവാം എന്നാണോ!! എന്നോട് ചോദിക്കാതെ ഇതൊക്കെ നീ എന്തിനാ ചെയ്തത്? "" ചേട്ടൻ ചേട്ടന്റെ കാര്യങ്ങളൊക്കെ എന്നോട് ചോദിച്ചിട്ടാണോ ചെയ്യുന്നത് അതുകൊണ്ട് അങ്ങോട്ടും ചോദിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല..... ഞാൻ അച്ഛനോട് അമ്മയോടും ചോദിച്ചിട്ടുണ്ട്"" അപ്പം ഞാൻ നിനക്ക് ആരുമല്ലേ? "" അതിന് അങ്ങനെ അർത്ഥമില്ല... ചേട്ടന് ഞാനും തമ്മിൽ പ്രായവ്യത്യാസം രണ്ടു മാത്രമാണ്.... ചേട്ടനെ തോന്നുന്നതുപോലെ നടക്കാമെന്നും.... ഞാൻ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കരുതെന്നും പറയുന്നതിൽ അർത്ഥമില്