വിശ്വയുടെ ചോദിച്ചതിന് വിഷ്ണു പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടി..രണ്ടുപേർ ഒഴികെ....തുടർന്ന് വായിക്കുക..."നീ എന്താ പറഞ്ഞത്..." ഗീത അവന്റെ കൈയിൽ പിച്ചിക്കൊണ്ട് ചോദിച്ചു..."ഞാൻ പറഞ്ഞില്ലേ..അമ്മേ.. എനിക്ക് ഹ്യുമാനിറ്റീസ് മതി.. അത് പഠിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്...ഇനി അച്ഛനും അമ്മയും എന്ത് പറഞ്ഞാലും എന്റെ തിരുമാനത്തിൽ നിന്നും മാറ്റമുണ്ടാവില്ല..." വിഷ്ണു പറഞ്ഞതും അവന്റെ അവസാന തീരുമാനം ആണെന്ന് മനസിലായതും ഗീത അവനോട് ഒന്നും ചോദിക്കാൻ പോയില്ല..."വിശ്വയേട്ടന് വിഷ്ണുവിനോട് ഒന്നും ചോദിക്കാനില്ലേ..." ഗീത വിശ്വയോട് ചോദിച്ചു..."അവന്റെ തീരുമാനം ഇത് ആണെന്ന് ഞാൻ മുൻകൂട്ടി കണ്ടിരു