ചുഴിയിൽ വീണ സ്വപ്നം(ആത്മാവിൻറെ ഗൃഹാതുരത്വം)Part 3നെഞ്ചിലെന്തോ ഇറ്റിറ്റുവീണു ഉരുണ്ടുകൂടി ഭാരം വക്കുന്നു. ഇരുണ്ടുപോയ താരകം സകലതും വിഴുങ്ങി ഭാരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിന്തകൾ ഇടമുറിയാതെ തിങ്ങി നിറഞ്ഞു കനംവെച്ച മനസ് ശവമഞ്ചത്തിന് മുകളിൽ കരകാത്തിരിന്നു. ആ ഒരു നിമിഷം തന്റെ ആയുഷ്‌ക്കാലത്തേക്കാൾ നീണ്ടതും മരണത്തെക്കാൾ ഭീകരുവുമായി അയാൾക്കനുഭവപ്പെട്ടു. അടുത്ത നിമിഷത്തിന്റെ ആരംഭത്തിൽ പുനർജ്ജന്മമായി വീടണയാൻ അയാൾ അതിയായി ആശിച്ചു. ഈ പ്രവാസം, ഈ അദ്ധ്വാനം, ഈ ജീവിതം എല്ലാം ഉപയോഗശൂന്യമായ പൊട്ടിയ ബലൂൺ ശകലങ്ങൾപോലെ പിച്ചി ചീന്തി കിടക്കുന്നു. കൂട്ടി