*🖤കാശിഭദ്ര🖤*🖋️jifnipart 31______________________________________\"എനിക്ക് സമ്മതമാണ്. പക്ഷെ...\"\"പക്ഷെ... പിന്നെന്താ...\"\"പിന്നൊരു പ്രശ്നം ഉണ്ട് അച്ഛാ..അവളുടെ പഠിപ്പ് കഴിഞ്ഞിട്ടേ ഇതിനെ കുറിച്ച് ചിന്തിക്കൂ എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ആദ്യം അവൾ തന്നെ ഈ ബന്ധത്തെ കുറിച്ച് അവളുടെ അച്ഛനോട് പറയണമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ട്.\"\"അതൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ല. അവൾ പറയുന്നതിനേക്കാൾ നല്ലത് നമ്മൾ പോയി ചോദിക്കുന്നെ ആണ്. അതാണ് ഒരു മര്യാദ. പിന്നെ കല്യാണം എന്തായാലും പഠിപ്പ് കഴിഞ്ഞിട്ട് തന്നെ മതി. അത് വരെ ന്റ മോനെ പിടിച്ചു ഞാൻ കെട്ടി ഇട്ടോളാം.. \" എന്ന് പറഞ്ഞോണ്ട് അച്ഛൻ അവന്റെ ചെവിക്ക