ഇന്നലെ കണ്ണിലെ കടലിരമ്പം കണ്ട്,കടലാസ്സ് വഞ്ചി ഇറക്കി നീ വെക്കം...പെയ്തൊഴിയും മുൻപേ സങ്കട ധാരയിൽ,ഛത്രം വിടർത്തി വിരിഞ്ഞു നിന്നു...ഇറ്റിറ്റു വീഴുന്ന കണ്ണുനീർ മാരിയിൽ,കൈകൾ കൊണ്ട് നീ തട്ടി കളിച്ചു...തുള്ളി തെറിച്ചു തടം പോലൊഴുകുന്ന,നോവിന്റെ ധാരയിൽ വഞ്ചി നീങ്ങി...മഷി തണ്ട് തേടി ഞാൻ തൊടിയിൽ പരതവേ,മിഴിക്കോണ് കൊണ്ട് നീ ഗോഷ്ടി കാട്ടി...കാലിൽ തടഞ്ഞൊരാ തണ്ടെന്റെ കയ്യിലെ,ഇന്നലെ കഥകളെ മായ്ച്ചു നോക്കി...തണ്ടിലെ ചോരയെ കുടിച്ചു വറ്റിച്ചു,എന്റെ കിതാബെന്നെ ഇളിച്ച് കാട്ടി...തേച്ചിട്ടും മായാത്ത കറയെന്ന മട്ടിൽ,തണ്ടെന്നെ തോണ്ടി തല കുനിച്ചു...ഓർമ്മകൾ മിഴിതുമ്പിൽ അടരാൻ കൊതിക്ക