ഞാൻ തന്നെ സൂര്യൻ ---------------------ഞാൻ തന്നെ സൂര്യൻ,ഞാൻ തന്നെ ഭൂമി,ഉറങ്ങാതെ കത്തിജ്വലിക്കുന്ന സൂര്യൻ!ഒരു സൂര്യകണികയായ്ഭൂമിയിൽ വന്ന ഞാൻ ഉറങ്ങുന്നതുണ്ടോ, ഉണരുന്നതുണ്ടോ?കണ്ണടയ്ക്കാത്തൊരാസൂര്യനുറങ്ങുവാൻ,കോടാനുകോടി വർഷങ്ങളിൽകത്തിത്തകർന്നു കരിക്കട്ടയാവണം!കരിങ്കുള്ളനായ് ,തമോഗർത്തഹൃത്തിലേക്കെത്തണം!അന്നുറങ്ങും ഞാൻവീണ്ടുമൊരു വിസ്ഫോടനത്തിന്റശംഖൊലി കേൾക്കുന്ന നാൾ വരെ!വീണ്ടും പൊട്ടിത്തെറിക്കുംഭൂമിയും ഞാനും ജനിക്കുംചാക്രിക ഗമനം തുടങ്ങും!ഞാനുറങ്ങുന്നതുംഞാനുണരുന്നതുംഏതോ മഹാശക്തിവീശുന്ന മാന്ത്രികക്കോലിനാൽ!