By Akku 🎶 Part 1 " പതിവിലും വേഗത്തിൽ അവളുടെ ചുവടുകൾ കൊച്ചിയിലെ നഗരവീഥികളിലൂടെ ചലിച്ചുകൊണ്ടിരുന്നു...കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ഒരു കൈ കൊണ്ട് ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട് കയ്യിൽ കെട്ടിയിരിക്കുന്ന റോസ് നിറത്തിലുള്ള സ്റ്റോൺ വാച്ചിലേക്ക് അവൾ ആവലാതിയോടെ നോക്കുന്നുണ്ട്... " "എന്റെ കർത്താവെ ഇന്നും ലേറ്റ്...എത്രയൊക്കെ നേരത്തെ റെഡിയായാലും എന്നും ഇതുതന്നെ.. ഇനിയാ കാലമാടന്റെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ മേലാ"... അവൾ ഓരോന്ന് പിറുപ്പിറുത്തുകൊണ്ട് വലതു വശത്തേക്ക് കാണുന്ന വലിയ വീടിന്റെ എൻട്രൻസിലേക്ക് പ്രവേശിച്ചു,ഒപ്പം നെറ്റിയിൽ കുരിശു വരയ്