\"ജസ്റ്റിസ് ഫോര്‍ ബെല്ല\"വാം ലൈറ്റിൽ ഇരുണ്ടതെന്നു തോന്നിക്കുന്ന ഒരു കുടുസ്സു മുറി. വണ്ണമുള്ള വിവസ്ത്രനായ ഒരാൾ. അയാൾ മെത്തയിൽ കിടക്കുന്നത് പോലെയാണ് തോന്നുന്നത്. എന്നാൽ അയാളുടെ മുഖം ഒട്ടും വ്യക്തമല്ല. കൈയിൽ എയര്‍ സ്റ്റാപ്ലറുമായി മറ്റൊരാൾ അയാളുടെ അടുത്തേക്ക് വരുന്നു. കിടക്കുന്നയാളുടെ ശരീരത്തിലേക്ക് അതു ചേർത്തു വച്ചു അയാൾ തുരു തുരെ ആണി അടിച്ചു കേറ്റുന്നു. വേദന കൊണ്ടു നിലവിളിക്കുന്നെങ്കിലും എഴുന്നേറ്റു പോവാൻ അയാൾ ശ്രമിക്കുന്നില്ല.ഒറ്റ വാക്കിൽ പറഞ്ഞാൽ ബ്രൂട്ടല്‍. എന്നിട്ടും എന്തു കൊണ്ടു അയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നില്ല?ചിലപ്പോൾ ഒന്നിലധികം ആൾക്കാ