ഇന്ദ്രൻ തന്റെ കേബിനിൽ ഇരുന്ന് ക്യാമറ ചെക്ക് ചെയ്തിരിക്കുകയായിരുന്നു. ചന്ദന വരുന്നുണ്ടോ എന്നായിരുന്നു വന്നപ്പോൾ മുതൽ അവൻ നോക്കിക്കൊണ്ടിരിക്കുന്നത്. അവൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോൾ തന്നെ വിളിച്ചു പറഞ്ഞിരുന്നു റിസപ്ഷനിലേക്ക്, അവിടെ ഇപ്പോൾ ചന്ദന എന്ന പെൺകുട്ടി വരും അവരെ നേരെ എന്റെ കേബിനിലേക്ക് പറഞ്ഞുവിടുക എന്ന്.ചന്ദന ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കയറി. റിസപ്ഷനിൽ ഇരുന്ന് പെൺകുട്ടി അവളെ നോക്കി ചിരിച്ചു.\"ചന്ദന മേം അല്ലേ..?\"അവരുടെ ചോദ്യത്തിന് അതെ എന്ന ഉത്തരം നൽകി ചന്ദന.\"മേം സർ തേർഡ് ഫ്ലോർ കാബിനി