ഭാഗം 14 \"അതാണ് ബാസ്‌റ്റിന് കുരുക്കായതും. എന്തിനു തിരികെവന്നു എന്നറിയില്ലെങ്കിലും, ബാസ്റ്റിൻ തിരികെ വന്നതിനു ശേഷമാണ് മകളുടെ മരണസമയമെന്നത് തെളിയിക്കപ്പെട്ടു, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ.\" \"എങ്കിൽ, ഇനിയെല്ലാം ബാസ്റ്റിൻ തന്നെ പറയേണ്ടിവരും.\" \"ബാസ്റ്റിനെ കൊണ്ട് ചിലതെങ്കിലും പറയിപ്പിക്കാനുള്ള എന്റെ ശ്രമമാണ് ഞാൻ വിപിനോടാവശ്യപ്പെടുന്ന സഹായം. കോർട്ടിൽ സബ്മിറ്റ് ചെയ്യേണ്ട ഒരു ഫൈനൽ കൺക്ലൂഷനിൽ എത്തുന്നതിനു മുമ്പ് അയാളെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ നമുക്കാവണം.\" \"ബാസ്റ്റിന്റെയും രാധികയുടെയും ഫാമിലി ബാക്ഗ്രൗണ്ട്?\" \"സ്വന്തം കുടുംബത്തെ നല്ലതുപോലെ കെ