തെക്കേയിടത്ത് തറവാട് മുറ്റത്ത് ഓടി കളിക്കുന്ന പേരക്കുട്ടികളെയും നോക്കി ഇരിക്കുന്ന മാധവിഅമ്മ.കിലും.......കിലും.......കൊലുസ് കിലുങ്ങുന്ന താളം കേൾപ്പിച്ചു മാവിന് ചുറ്റും ഓടുന്ന ഒൻപതു വയസുകാരി ദേവിക. മുത്തശ്ശിയുടെ സ്വന്തം ദേവുഅവളോട് വഴക്കിട്ട് മാവിൻ കൊമ്പിൽ കേറിയിരിക്കുന്ന പതിമൂന്ന് വയസുകാരൻ ശരത്. എല്ലാം ദിവസവും രാത്രി ഇരുവരുടെയും വഴക്ക് തീർക്കുന്നത് മുത്തശ്ശിയാണ്. ഇടം വലം ഇരുവരേയും ഇരുത്തി എന്നും പറയുന്നത് തന്നെ പറഞ്ഞു തുടങ്ങി " മക്കളെ നിങ്ങൾ രണ