ഞാൻ എന്റെ കഥ അയാളോട് പറഞ്ഞു..എല്ലാം കഴിഞ്ഞ് ഒരു പുഞ്ചിരിക്കുന്ന മുഖത്തോടെ ഞാൻ എഴുതിയ സ്ക്രിപ്റ്റ് അയാൾ മറിച്ചു മറിച്ചു നോക്കി..ഒരു ചിരി ചിരിച്ചിട്ടയാൾ പറഞ്ഞു കൊള്ളാം നല്ല കഥ.. പുതുമയുള്ള കഥ..എന്റെ മകന് ഇൻഡസ്ട്രിയിലേക്കു തുടക്കം കുറിക്കാൻ പറ്റിയ കഥ....അങ്ങനെ എന്റെ കഥ സിനിമയാകാൻ പോകുന്നു.. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം സന്തോഷം തോന്നി പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു...പുഞ്ചിരിക്കുന്ന മുഖത്തോടെ അയാൾ പറഞ്ഞു..നിനക്ക് ഞാൻ ഒരു തുക തരാം ഈ കഥ ഇവിടെ വെച്ചിട്ട് നിനക്ക് പോകാം ആ പണവും എടുത്തുകൊണ്ട്...ഇല്ലെങ്കിൽ നിന്റെ കഥയുമായി പോകാം..