നീ എന്നോടൊപ്പം ഉള്ളപ്പോൾ ഞാൻ എന്നെ തിരയാൻ മറന്നു...എന്നിലൂടെ ഞാൻ നിന്നെ കണ്ടെത്താൻ ശ്രമിച്ചു....നീയാകുന്ന വസന്തത്തെ എന്നിലേക്കൊഴുക്കാൻ ശ്രമിച്ചു......ശിശിരവും ഹേമന്തവും വേനലും മഴയും ഞാൻ അറിഞ്ഞില്ല.......നീയാകുന്ന തണൽമരത്തിൽ ഞാൻ അഭയം തേടി..... നിന്നിലെ മന്ദഹാസമാകാൻ ഞാൻ എന്നെ തന്നെ മാറ്റി.....നിനക്ക് മാറ്റേകുന്ന പലതും ഞാൻ നിന്നിലെത്തിക്കാൻ ശ്രമിച്ചു...... ഒരു നാൾ ഇരുട്ടിന്റെ ഏകാന്തതയിലേക്ക് എന്നെ തനിച്ചയച്ചു നീ പോയപ്പോൾ മാറ്റാരിലും ഞാൻ നിന്നെ തേടിയില്ല..... നീയാകുന്ന വസന്തം....എന്റെ ഉള്ളിൽ വാസന തീർത്തുകൊണ്ടേ ഇരുന്നു ........ ഇനിയെത്ര കൊടുംകാറ്റും പേമാരിയും വന്നോട്ടെ..